Movies
പ്രിയം സിനിമയിലെ നായിക ദീപ നായരെ ചെറുപ്പത്തിൽ ആരാധന തോന്നി ഫോൺ വിളിച്ചതിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ അജു വർഗീസ്. പ്രിയം ഇറങ്ങിയ സമയത്ത് തന്നെ അജു വിളിക്കുമായിരുന്നുവെന്ന് ദീപ ഒരിക്കൽ പറഞ്ഞിരുന്നു. ഈ ചോദ്യത്തോടായിരുന്നു അജുവിന്റെ പ്രതികരണം.
പുതിയ ചിത്രം വാഴ 2വിന്റ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് അജു ദീപയെ ഫോണ്‍ വിളിച്ചതിനെക്കുറിച്ച് പറഞ്ഞത്.
''എനിക്ക് കുറേ പോസ്റ്ററുകള്‍ വന്നിരുന്നു. ദീപ ചേച്ചി എന്റെ സുഹൃത്താണ്. ലവ് ലെറ്റര്‍ എഴുതാനുള്ള വിവരം ഉണ്ടായിരുന്നില്ല. അതിനാല്‍ ഫോണ്‍ ചെയ്തു. പറഞ്ഞതൊന്നും ഓര്‍മയില്ല. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുമായിരുന്നു'' എന്നാണ് അജു പറയുന്നത്.
നമ്മളന്ന് കുഞ്ചാക്കോ ബോബന് ഫാന്‍ ആണ്. ചാക്കോച്ചന്റെ അനിയത്തിപ്രാവ്, നിറം, മയില്‍പ്പീലിക്കാവ്, അങ്ങനെയാണ് പ്രിയയവും കാണുന്നത്. സ്വാഭാവികമായും ആനിയെന്ന കഥാപാത്രത്തോടും ദീപ ചേച്ചിയോടും ഇഷ്ടം തോന്നി. ഭയങ്കര നല്ല കഥാപാത്രമാണ്. അങ്ങനെ വിളിച്ചതാണ്.
ഡയറക്ടറി നോക്കിയാണ് നമ്പര്‍ കണ്ടുപിടിച്ചത്. പ്രിയം ഇറങ്ങിയത് മുതല്‍ അറിയാം. മഞ്ജിമയെ കണ്ടപ്പോള്‍ ചോദിച്ചപ്പോള്‍ ഓസ്ട്രേലിയയില്‍ സെറ്റില്‍ ചെയ്തുവെന്ന് അറിഞ്ഞു. പക്ഷേ നേരിട്ട് കണ്ടത് കഴിഞ്ഞ വര്‍ഷമായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.
ഡയറക്ടറി നോക്കി മമ്മൂക്കയെ വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തിട്ടില്ല. ചാക്കോച്ചനേയും വിളിച്ചിട്ടുണ്ട്. എടുത്തിട്ടില്ല. ആകെ എടുത്തത് ദീപ ചേച്ചി മാത്രമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്ന് എനിക്ക് 15 വയസ് മാത്രമേയുള്ളൂവെന്നാണ് അജു പറയുന്നത്.
Movies
പ്രിയം സിനിമ ഇറങ്ങിയ സമയത്ത് തന്നെ നിരന്തരം വിളിക്കുന്ന ആരാധകരിൽ ഒരാളായിരുന്നു അജു വർഗീസെന്ന് നടി ദീപ നായർ. അന്ന് അജു സ്കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നുവെന്നും നിരന്തരം തനിക്ക് കത്തുകൾ അയക്കുമായിരുന്നുവെന്നും താരം പറയുന്നു.
‘പ്രിയം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. ഒരുപാട് പേര് വിളിക്കുമായിരുന്നു. അജു വർഗീസ് വരെ വിളിച്ചിട്ടുണ്ട്. അജു ഫോണിൽ വിളിക്കുമായിരുന്നു, ഞാൻ അജുവിനോട് സംസാരിച്ചിട്ടുണ്ട്.
അജു ആ സമയത്ത് ചെറുതാണ്. ഞാൻ എഞ്ചിനീയറിംഗിനു പഠിക്കുമ്പോഴാണ് പ്രിയം സിനിമയിൽ അഭിനയിച്ചത്. അതിനു ശേഷം കോഴ്സ് പൂർത്തിയാക്കാൻ പോയി. കോഴ്സ് കഴിഞ്ഞപ്പോൾ പിന്നെ സിനിമാ ഓഫർ ഒന്നും വന്നില്ല.
ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഹിറ്റ് ആകാത്ത സിനിമകളിൽ അഭിനയിച്ചിട്ടും കാര്യമില്ലല്ലോ, പ്രിയത്തിലൂടെ കിട്ടിയ ഇഷ്ടം കൂടി പോകും. സ്ത്രീകൾക്ക് സിനിമയിൽ പിടിച്ചു നിൽക്കാൻ പാടാണ്. പിന്നീട് വിവാഹം കഴിഞ്ഞു ഇപ്പോൾ ഭർത്താവും കുട്ടികളുമായി ഓസ്ട്രേലിയയിൽ ആണ് താമസം.’’ദീപ നായർ പറഞ്ഞു.
എഞ്ചിനിയറിംഗ് പഠനകാലത്താണ് ദീപ പ്രിയം സിനിമയിൽ അഭിനയിച്ചത്. സിനിമ സൂപ്പർഹിറ്റായെങ്കിലും പഠനം പൂർത്തിയാക്കുന്നതിനായി താരം വെള്ളിത്തിരയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നു.
എന്നാൽ കോഴ്സ് കഴിഞ്ഞെത്തിയപ്പോൾ പിന്നീട് നല്ല അവസരങ്ങൾ തേടി വന്നില്ലെന്നും താരം പറഞ്ഞു. അഭിനയത്തിലേക്ക് മടങ്ങിവരാത്തതിൽ നിരാശയില്ലെന്നും ആ സമയത്ത് പഠനത്തിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും ദീപ കൂട്ടിച്ചേർത്തു.
Movies
കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം വൈറലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രത്തിനൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെ ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ ഇപ്പോഴിതാ അജുവിനെ പരിഹസിച്ച് ഭാര്യ അഗസ്റ്റീന പങ്കുവച്ചൊരു റീലാണ് ശ്രദ്ധേയമായിരിക്കുന്നത്.
വ്യായാമം ഒന്നുമില്ലാതെ ഫാസ്റ്റ് ഫുഡ് കഴിച്ചുകൊണ്ട് എങ്ങനെ മെലിഞ്ഞ് നീളം വയ്ക്കാം എന്ന് ഐഫോണിലെ സിറിയോട് അജു ചോദിക്കുന്നതാണ് ഈ രസകരമായ വീഡിയോയുടെ ഉള്ളടക്കം.
Movies
തല മൊട്ടയടിച്ച് വേറിട്ട ഗെറ്റപ്പിലെത്തിയ നടൻ അജു വർഗീസിന്റെ ലുക്കാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ‘പ്ലൂട്ടോ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് അജുവിന്റെ ഈ ലുക്ക്. ചിത്രത്തിൽ ടൈഗർ തമ്പി എന്ന കഥാപാത്രമായി അജു എത്തുന്നു.
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പ്ലൂട്ടോ സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമാണ്. ‘എങ്കിലും ചന്ദ്രികേ’ എന്ന സിനിമയ്ക്കുശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയം. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖന്റെ വ്യത്യസ്തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ.കെ., ഛായാഗ്രാഹണം വിഷ്ണു ശർമ, കഥ തിരക്കഥ നിയാസ് മുഹമ്മദ്,സംഗീതം അർക്കാഡോ, എഡിറ്റർ സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അർജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ പക്കു കരിത്തറ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, മേക്കപ്പ് റോണക്സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ്, കെ. സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിംഗ് പ്ലൂട്ടോ, സ്റ്റണ്ട് എപിയൻസ്, ഫിനാൻസ് കൺട്രോളർ സണ്ണി താഴുതല, സ്റ്റിൽസ് അമൽ സി. സദർ, ഡിസൈൻ ടെൻ പോയിന്റ്സ്, പിആർഓ എ.എസ്. ദിനേശ്.
Movies
നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.
Movies
നടി ശോഭനയെ കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് അജു വർഗീസ്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ശോഭനയെ കാണുകയെന്നതും ഒടുവിൽ അത് സംഭവിച്ചുവെന്ന കുറിപ്പോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്.
ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ... പവിത്രത്തിലെ മീരയേയും പക്ഷേയിലെ നന്ദിനിയേയും അതുപോലെ ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഈ ഇതിഹാസതാരത്തെ നേരിൽ കാണണമെന്നത് എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു.
ജിയോ ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആരാണ് പ്രിയപ്പെട്ട നടിയെന്ന ചോദ്യത്തിന് അജു വർഗീസ് എന്നും നൽകിയിരുന്ന ഉത്തരം ശോഭനയായിരുന്നു. ഇതിനു മുൻപും ശോഭന എന്ന അഭിനേത്രിയോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞിട്ടുണ്ട്.
Movies
കാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം ആഘോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി പെപ്പെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തി കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം.
ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
Life is all about celebration എന്ന ടാഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രേക്ഷക പ്രശംസ നേടിയ സ്വർഗം എന്ന ചിത്രത്തിനു ശേഷം സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആഘോഷം. കാമ്പസിന്റെ ആഘോഷവും മത്സരവും പ്രണയവും എല്ലാം ചേർന്ന ഒരു പക്കാ കാമ്പസ് ചിത്രമായിരിക്കും ആഘോഷം.
ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് കാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ കാമ്പസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.
വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്, ജോണി ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസി കെ. ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സ്റ്റീഫൻ ദേവസിയും ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ.ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ.
ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ.ആർ., പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. കലാസംവിധാനം രജീഷ് കെ. സൂര്യ. മേക്കപ്പ് മാളൂസ് കെ.പി. കോസ്റ്റ്യൂം ഡിസൈൻ ബബിഷ കെ. രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്സ് സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രണവ് മോഹൻ, ആന്റണി കുട്ടമ്പുഴ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജയ്സൺ ഫോട്ടോലാന്റ്. ഡിസൈൻസ് പ്രമേഷ് പ്രഭാകർ.